ജഗ്മോഹന്‍ ഡാല്‍മിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്
ദില്ലി: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ജഗ്മോഹന്‍ ഡാല്‍മിയയുടെ വസതിയിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നവംബര്‍ 13 തിങ്കളാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
ഏതാനും ദൂരദര്‍ശന്‍ ഉദ്യോഗസ്ഥരുടെയും ചില സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഉദ്യോഗസ്ഥരുടെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം മറിച്ചു വിറ്റത് സംബന്ധിച്ച കേസിനോടനുബന്ധിച്ചാണ് റെയ്ഡ് . ദില്ലി, ബാംഗ്ലൂര്‍, കല്‍ക്കത്ത തുടങ്ങി പല സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം ദൂരദര്‍ശന്‍ ചില സ്വകാര്യ ചാനലുകള്‍ക്ക് മറിച്ചു വിറ്റുവെന്നാരോപിച്ച് ഫയല്‍ ചെയ്ത പൊതു താത്പര്യഹര്‍ജിയിന്മേല്‍ സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ദൂരദര്‍ശനുണ്ടായിട്ടും സംപ്രേക്ഷണാവകാശം മറിച്ചു വില്‍ക്കുകയായിരുന്നുവെന്നാണ് സി ബി ഐ ആരോപണം.
1996, 1999 ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമാണ് ഇപ്രകാരം മറിച്ചു വിറ്റിരിക്കുന്നത്. ഇവയുടെ സംപ്രേക്ഷണം സംബന്ധിച്ച ദൂരദര്‍ശന്‍ ഫയലുകള്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും കേസ് ചാര്‍ജ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications