ഇന്ത്യയ്ക്ക് 29 റണ്‍സ് ലീഡ്
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റില്‍ ഇന്ത്യയ്ക്ക് 29 റണ്‍സിന്റെ ലീഡ്. നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 429 റണ്‍സിന് എല്ലാവരും പുറത്തായി.
ഏഴിന് 366 എന്ന നിലയില്‍ നിന്ന് സുനില്‍ ജോഷിയും അജിത് അഗാര്‍ക്കറും പിന്നെയും ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോയി. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 400 റണ്‍സ് മറികടന്നതിനു ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. സ്കോര്‍ 413ലെത്തിയപ്പോള്‍ 92 റണ്‍സെടുത്ത ജോഷിയെ റഫീഖിന്റെ പന്തില്‍ ഷരിയാര്‍ പിടിച്ചു.
ഇന്ത്യയുടെ ശേഷിച്ച രണ്ടു വിക്കറ്റുകളും 16 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടപ്പെട്ടു. ബംഗ്ലാദേശിനുവേണ്ടി ക്യാപ്റ്റന്‍ നൈമുര്‍ റഹ്മാന്‍ ആറു വിക്കറ്റും റഫീഖ് മൂന്നു വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications