കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസാദ്, കരീം പുറത്ത് - ദാഹിയയും ശരണ്‍ദീപും പുതുമുഖങ്ങള്‍

  • By Staff
Google Oneindia Malayalam News

ഫരീദാബാദ്: സിംബാബ്വെക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റിനുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയയും ഓഫ് സ്പിന്നര്‍ ശരണ്‍ദീപ് സിംഹും പുതുമുഖങ്ങള്‍.

അതേസമയം പേസ് ബൗളര്‍ വെങ്കിടേശ് പ്രസാദിനെയും വിക്കറ്റ് കീപ്പര്‍ സാബാ കരീമിനെയും ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് പുറത്താക്കി. ബംഗ്ലാദേശിനെതിരെ ഒമ്പതു വിക്കറ്റ് വിജയം നേടിയ ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. സൗരവ് ഗാംഗുലിയെ നേരത്തെത്തന്നെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നു. നവംബര്‍ 18 ശനിയാഴ്ച ദില്ലിയില്‍ വെച്ചാണ് ആദ്യ ടെസ്റ്.

സിംബാബ്വെ ബാറ്റിംഗ് നിരയില്‍ നാലു ഇടംകൈയന്മാര്‍ ഉള്ളതുകൊണ്ട് ഒരു ഓഫ് സ്പിന്നറെ വേണമെന്ന് ക്യാപ്റ്റന്‍ ഗാംഗുലി ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ അറിയിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍ബജന്‍ സിംഹും ശരണ്‍ദീപ് സിംഹും തമ്മിലായിരുന്നു ഓഫ്സ്പിന്നര്‍ സ്ഥാനത്തേക്കുള്ള മത്സരം. എന്നാല്‍ ഹര്‍ബജനെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് വെളിവാക്കാന്‍ ലെലെ തയ്യാറായില്ല.

ടീമില്‍ ഇപ്പോഴുള്ള പേസ് ബൗളര്‍മാരായ ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ഓഫ് സ്പിന്നര്‍മാരായ സുനില്‍ ജോഷി, മുരളി കാര്‍ത്തിക് എന്നിവരുടെ പ്രകടനത്തില്‍ തിരഞ്ഞെടുപ്പു കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി. ഓഫ്സ്പിന്നര്‍ക്കു വേണ്ടി വെങ്കിടേശ് പ്രസാദിന് മാറി കൊടുക്കേണ്ടിവന്നു.

ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), എസ്.എസ്. ദാസ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, യുവ്രാജ് സിംഹ്, എസ്. രമേശ്, വിജയ് ദാഹിയ, അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ശരണ്‍ദീപ് സിംഹ്, മുരളി കാര്‍ത്തിക്, സുനില്‍ ജോഷി.

രണ്ടാമത്തെയും അവസാനത്തെയും ടെസ്റിനുള്ള ടീമിനെ ദില്ലി ടെസ്റ് നടക്കുന്നതിനിടയിലായിരിക്കും തിരഞ്ഞെടുക്കുക എന്ന് ലെലെ പറഞ്ഞു.

ഇന്ത്യയുടെ ആദ്യത്തെ വിദേശ കോച്ച് ന്യൂസിലാണ്ടുകാരനായ ജോണ്‍ റൈറ്റിന്റെ കീഴിലായിരിക്കും ടീം പരിശീലനം നടത്തുക. പരിശീലനത്തിനായി നവംബര്‍ 16 വ്യാഴാഴ്ച ടീമംഗങ്ങള്‍ ദില്ലിയില്‍ ഒത്തുകൂടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X