കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹര്‍ വ്യാഴാഴ്ച ഹാജരാകും

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ബിസിസിഐയുടെ പ്രത്യേക അന്വേഷണകമ്മീഷണര്‍ കെ. മാധവനു മുമ്പില്‍ ചോദ്യം ചെയ്യലിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നവംബര്‍ 16 വ്യാഴാഴ്ച ഹാജരാകും.

മുന്‍ സിബിഐ ജോയിന്റ് ഡയറക്ടറായ മാധവനെ ഹൈദരാബാദില്‍ വെച്ചു തന്നെ കാണാനാണ് അസ്ഹര്‍ താല്പര്യപ്പെടുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജെ.വൈ. ലെലെ അറിയിച്ചു. രണ്ടു ദിവസം മുമ്പ് താനും അസ്ഹറും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് അസ്ഹര്‍ ഇക്കാര്യം അറിയിച്ചതെന്ന് ലെലെ പറഞ്ഞു.

കോഴവിവാദത്തെക്കുറിച്ച് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ടില്‍ അസ്ഹറിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. നവംബര്‍ 12 ഞായറാഴ്ച മാധവന്‍ കമ്മീഷനു മുമ്പാകെ ഹാജരാകാന്‍ അസ്ഹറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചില്ല എന്നു പറഞ്ഞ് അസ്ഹര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

സിബിഐ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള അജയ് ജഡേജ, നയന്‍ മോംഗിയ, മനോജ് പ്രഭാകര്‍, മുന്‍ ഫിസിയോ അലി ഇറാനി എന്നിവര്‍ മാധവന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനായ അജയ് ശര്‍മ്മ പക്ഷെ ഇതുവരെയും കമ്മീഷന്റെ മുമ്പില്‍ എത്തിയിട്ടില്ല. പകരം തനിക്ക് ദീര്‍ഘദൂര യാത്ര ചെയ്യാന്‍ കഴിയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ശര്‍മ്മ ഹാജരാക്കിയത്.

അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനായി മാധവന്‍ കമ്മീഷന്‍ ദില്ലിയില്‍ നിന്നാണ് ഹൈദരാബാദിലെത്തുക. എന്നാല്‍ എവിടെ വെച്ചാണ് അസ്ഹറിനെ ചോദ്യം ചെയ്യുക എന്ന് നിശ്ചയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X