ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡിസംബറില്‍ നടക്കാനിരുന്ന പാകിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കി. സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണിത്.
കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രി ഉമാ ഭാരതി പ്രധാനമന്ത്രി വാജ്പേയിയുമായി നവംബര്‍ 14 ചൊവാഴ്ച ഇക്കാര്യത്തെക്കുറിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സന്ദര്‍ശനത്തെക്കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിവരം നല്‍കേണ്ട അവസാന ദിവസമായിരുന്നു ബുധനാഴ്ച .
എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിനെപ്പറ്റി തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ മുംബൈയില്‍ അറിയിച്ചു.












Click it and Unblock the Notifications