കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജി: കേരളം ആറിന് 266

  • By Super
Google Oneindia Malayalam News

കൊച്ചി: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യദിവസം കേരളം ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. മധ്യനിര ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളത്തിന് സുനില്‍ ഒയാസിസും ശ്രീകുമാരന്‍ നയാരും ചേര്‍ന്ന് ആറാം വിക്കറ്റിന് നേടിയ 80 റണ്‍സാണ് തുണയായത്.

ടോസ് നേടിയ ഗോവ കേരളത്തെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ വരുണ്‍ ഗിരിലാലും എം.പി. സൊറാബും മികച്ച തുടക്കം തന്നെ കേരളത്തിന് നല്‍കി. കേരളത്തിന്റെ സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത വരുണ്‍ പുറത്തായി. നാലു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും സൊറാബും (38) മടങ്ങി.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ രഞ്ജിത് മേനോനും അജയ് കുദുവയും ചേര്‍ന്ന് നേടിയ 52 റണ്‍സ് കേരളത്തെ വീണ്ടും നല്ല നിലയിലെത്തിച്ചു. എന്നാല്‍ തുടര്‍ന്ന് ഒമ്പത് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നിലംപതിച്ചു. അജയ് കുദുവ (27), രഞ്ജിത് (28), രാംപ്രകാശ് (0) എന്നിവരാണ് തുടര്‍ച്ചയായി പുറത്തായത്.

തുടര്‍ന്നാണ് ആറാം വിക്കറ്റില്‍ ഒയാസിയും ശ്രീകുമാരന്‍ നായരും ഒത്തുചേര്‍ന്നത്. ഒയാസിസ് 43 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 45 റണ്‍സോടെ ശ്രീകുമാരന്‍ നായരും 27 റണ്‍സോടെ അനന്തപത്മനാഭനും ബാറ്റു ചെയ്യുന്നു.

ഗോവയ്ക്കു വേണ്ടി അവിനാഷ് അവാരെ മൂന്നു വിക്കറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X