Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംബാബ്വെ പ്രസിഡണ്ട്സ് ഇലവനെ തോല്പിച്ചു

ഫരീദാബാദ്: ഇന്ത്യയില്‍ പര്യടനം നടത്തുന്ന സിംബാബ്വെ ക്രിക്കറ്റ് ടീമിന് ആദ്യമത്സരത്തില്‍ തന്നെ വിജയം. ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവനെതിരായ ത്രിദിന മത്സരത്തില്‍ അവര്‍ നാലു വിക്കറ്റിന്റെ വിജയം നേടി.

നവംബര്‍ 18 ശനിയാഴ്ച ദില്ലിയില്‍ വെച്ച് ആദ്യ ടെസ്റില്‍ ഇന്ത്യയെ നേരിടാന്‍ സിംബാബ്വെക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കും.

262 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്കു വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ ഗവിന്‍ റെനിയും (72) ആന്‍ഡി ഫ്ലവറും (92) മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

നേരത്തെ പ്രസിഡണ്ട്സ് ഇലവന്‍ രണ്ടാം ഇന്നിംഗ്സ് രണ്ടിന് 183 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം 262 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. റെനിയും ഫ്ലവറും ഒത്തു ചേര്‍ന്ന മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് പിറന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+