കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറുദ്ദീനെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ക്രിക്കറ്റ് കോഴവിവാദത്തില്‍ സിബിഐ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ബിസിസിഐ പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ. മാധവന്‍ ചോദ്യം ചെയ്തു.

നവംബര്‍ 16 വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യല്‍ ഏതാണ്ട് ആറു മണിക്കൂറോളം നീണ്ടു നിന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. നവംബര്‍ 12 ഞായറാഴ്ച മനോജ് പ്രഭാകര്‍, അജയ് ജഡേജ, നയന്‍ മോംഗിയ, അലി ഇറാനി തുടങ്ങിയവരെ മാധവന്‍ കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.

സിബിഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ അസ്ഹര്‍ അന്ന് മൊഴിയെടുപ്പിന് ഹാജരായിരുന്നില്ല. പിന്നീട് ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ ടെലിഫോണില്‍ സംസാരിച്ച ശേഷമാണ് ഹൈദരാബാദില്‍ വെച്ച് മാധവന്‍ കമ്മീഷനു മുമ്പാകെ ഹാജരാകാന്‍ അസ്ഹര്‍ സമ്മതിച്ചത്. അസ്ഹറിന്റെ മൊഴിയെടുക്കാനായി കമ്മീഷണര്‍ മാധന്‍ ദില്ലിയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു.

ക്രിക്കറ്റ് കോഴവിവാദത്തില്‍ സിബിഐ തന്റെ പേര് കുറ്റക്കാരുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും തനിക്ക് വിഷമമൊന്നുമില്ലെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന അസ്ഹര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X