കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍സണ്‍ എഫ്സി ക്യാപ്റ്റന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: എഫ്സി കൊച്ചിന്‍ ഫുട്ബോള്‍ ടീമിനെ ഈ സീസണില്‍ മുന്‍ രാജ്യാന്തര താരം കെ.എ. ആന്‍സണ്‍ നയിക്കും. സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ പരിശീലകനായെത്തിയ സൈമണ്‍ സുന്ദര്‍രാജ് ഇനി ടെക്നിക്കല്‍ ഡയറക്ടറായി തുടരും.

ആദ്യത്തെ രണ്ടു വര്‍ഷം ടീമിന്റെ പരിശീലകനായിരുന്ന എം.എം. ശ്രീധരനെ വീണ്ടും പരിശീലകനായി നിയമിച്ചു.

സിസേഴ്സ് സംസ്ഥാന ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ ലീഗ് മത്സരങ്ങളോടെയാണ് എഫ്സിയുടെ ഈ സീസണിലെ മത്സരങ്ങള്‍ തുടങ്ങുന്നത്. പാലക്കാട് നടക്കുന്ന സൂപ്പര്‍ ലീഗില്‍ നവംബര്‍ 20ന് തിങ്കളാഴ്ച ടൈറ്റാനിയത്തിനെതിരെയാണ് എഫ്സിയുടെ ആദ്യമത്സരം.

വരാനിരിക്കുന്ന ദേശീയ ലീഗ് ചാമ്പ്യന്‍ഷിപ്പിലാണ് ടീം കൂടുതലായി ശ്രദ്ധിക്കുന്നത്. മഹീന്ദ്രയാണ് ദേശീയ ലീഗിലെ ആദ്യ എതിരാളി. എയര്‍ ഇന്ത്യയ്ക്കെതിരെ ജനവുരി 28നാണ് എഫ്സിയുടെ ആദ്യ ഹോം മാച്ച്. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്രു രാജ്യാന്തര സ്റേഡിയമാണ് ഹോംമാച്ചുകളുടെ വേദി.

എറണാകുളം പാലാരിവട്ടം സ്വദേശിയാണ് പുതിയ നായകന്‍ ആന്‍സണ്‍. എംജി സര്‍വകലാശാല ടീമില്‍ അംഗമായിരിക്കെ കേരള പോലീസില്‍ എത്തി. 1997ല്‍ എഫ്സിയുടെ കുപ്പായമണിഞ്ഞു. പില്‍ക്കാലത്ത് ടാറ്റാ ടീയിലേക്ക് ചേക്കേറിയെങ്കിലും ആന്‍സണ്‍ എഫ്സിയിലേക്കു തന്നെ വീണ്ടും എത്തുകയായിരുന്നു. സായിയുടെ ഫുട്ബോള്‍ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും ആന്‍സണ്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഫുട്ബോള്‍ രംഗത്ത് അറിയപ്പെടുന്നയാളുമായ കെ.ജെ. വാറുവാണ് ടീമിന്റെ പുതിയ മാനേജര്‍. ഫിസിയോ തെറാപ്പിസ്റായി വി.വി. സമീര്‍ തുടരും.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന സണ്‍ഡേ സിയ, യൂജിന്‍ ഗ്രേ എന്നീ വിദേശ താരങ്ങള്‍ക്കു പുറമെ ആരോണ്‍ കോള്‍, റഷീദി വില്യംസ്, പാട്രിക് ന്യൂകു എന്നീ ലൈബീരിയന്‍ താരങ്ങളും ഇത്തവണ ടീമിലുണ്ടാകും. പ്രധാന താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ക്ക് പുറമെ സജി ജോയി, ജിതേഷ്, സുരേഷ് എന്നിവരും മുമ്പ് ടീമിലുണ്ടായിരുന്നവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X