കേരളം 370ന് പുറത്ത്, ഗോവ രണ്ടിന് 86
കൊച്ചി: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളം 370 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എടുത്തിട്ടുണ്ട്.
തലേ ദിവസത്തെ സ്കോര്‍ ആറിന് 266 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളം ക്യാപ്റ്റന്‍ അനന്തപത്മനാഭന്റെയും (63) ശ്രീകുമാറിന്റെയും (88) മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 104 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.
ഗോവയ്ക്കു വേണ്ടി സയീദ് ഖാലിദ് 63 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. അവിനാഷ് അവാരേ 90 റണ്‍സിന് മൂന്നു വിക്കറ്റും.
ഗോവ ബാറ്റിംഗാരംഭിച്ചപ്പോള്‍ കേരളത്തിന്റ പുതുമുഖം പ്രശാന്ത് ചന്ദ്രനും സ്പിന്നര്‍ രാംപ്രകാശും ആഞ്ഞടിച്ചു. ആദ്യം വീണ രണ്ടു ഗോവന്‍ വിക്കറ്റുകളും ഇവര്‍ വീതിച്ചെടുത്തു. കളി നിര്‍ത്തുമ്പോള്‍ യശ്വത് ബാദേ 37 റണ്‍സോടെയും സത്യജിത്ത് മേദപ്പ 14 റണ്‍സോടെയും ബാറ്റു ചെയ്യുന്നു.


Click it and Unblock the Notifications