പാക് പര്യടനം റദ്ദാക്കിയതിന് ഇന്ത്യക്ക് പിഴയിട്ടേക്കും
ലാഹോര്‍: പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയതിന് ഇന്ത്യന്‍ ടീമിന് പിഴ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിഡന്റ് മാല്‍കം ഗ്രേ പറഞ്ഞു.
പര്യടനം റദ്ദാക്കിയതിന് കൗണ്‍സിലില്‍ നിന്ന് ഇന്ത്യയെ പുറത്താക്കുക വരെ ചെയ്യാമെന്ന് ഗ്രേ പറഞ്ഞു. ടെസ്റ് കളിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യ മത്സരിക്കുന്നത് തടയാനും തീരുമാനിക്കാവുന്നതാണ്. നവംബര്‍ 17 വെള്ളിയാഴ്ച ലാഹോറില്‍ ഐസിസി ധനകാര്യ സമിതി യോഗത്തിലാണ് ഗ്രേ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യാ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ഗ്രേ ആവശ്യപ്പെട്ടു. ഐസിസി ഇങ്ങനെയൊരു നീക്കം നടത്തിയേക്കാവുന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുണ്ടാവും.
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ കളിക്കില്ലെന്ന് വരികയാണെങ്കില്‍ അത് തീര്‍ത്തും ദു:ഖകരമാണ്. അങ്ങനെ സംഭവിക്കാന്‍ പാടില്ല. ഐസിസി അംഗങ്ങള്‍ തമ്മില്‍ നല്ല സഹകരണമാണുള്ളത്. ഐസിസിയുടെ അധികാരങ്ങളെ പറ്റി തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും ഗ്രേ പറഞ്ഞു.
സ്പോര്‍ട്സില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കരുത്. രാജ്യങ്ങളെ തമ്മില്‍ ഒന്നിപ്പിക്കാനുള്ളതാണ് ക്രിക്കറ്റ്- ഗ്രേ പറഞ്ഞു.












Click it and Unblock the Notifications