സ്കൂള്‍ ഗെയിംസ് ചൊവാഴ്ച മുതല്‍
കൊല്ലം: 34ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് നവംബര്‍ 21 ചൊവാഴ്ച മുതല്‍ 26 ഞായറാഴ്ച വരെ കൊല്ലത്തു നടക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വി.പി.ജോയി നവംബര്‍ 18 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
നവംബര്‍ 21 മുതല്‍ 23 വരെ ഗെയിംസും 23 മുതല്‍ 26 വരെ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. 34 വിദ്യാഭാസ ജില്ലകളില്‍ നിന്നായി 5400ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.
സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളുണ്ടാവും.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റേഡിയമാണ് കായികമേളയുടെ മുഖ്യവെദി. വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് ചൊവാഴ്ച സ്കൂള്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications