സിസേഴ്സ് കപ്പ്: എഫ്സി കൊച്ചിന്‍ തോറ്റു
പാലക്കാട്: സിസേഴ്സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എഫ്സി കൊച്ചിനെ തിരുവനന്തപുരം ടൈറ്റാനിയം അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടൈറ്റാനിയം എഫ്സി കൊച്ചിനു മേല്‍ ജയം കണ്ടത്.
ആദ്യപകുതിയില്‍ എഫ്സി കൊച്ചിന്റെ ജോപോള്‍ അഞ്ചേരി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് 10 പേരെ വെച്ചു കളിച്ച എഫ്സി കൊച്ചിന് കളിയില്‍ മേധാവിത്തം പുലര്‍ത്താനായില്ല.
ടൈറ്റാനിയത്തിനു വേണ്ടി ഉസ്മാന്‍ രണ്ടും സുരേഷ്കുമാര്‍ ഒന്നും ഗോള്‍ നേടി.












Click it and Unblock the Notifications