Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രാവിഡിന് സെഞ്ച്വറി, ഇന്ത്യ തിരിച്ചടിക്കുന്നു

ദില്ലി: സിംബാബ്വെക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സിംബാബ്വെയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ ഒമ്പത് വിക്കറ്റിന് 422 റണ്‍സിനെതിരെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തിട്ടുണ്ട്.

ടെസ്റില്‍ ഏഴാം സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡിന്റെ ഇന്നിംഗ്സാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തു പകര്‍ന്നത്. രാഹുല്‍ ദ്രാവിഡ് ടെസ്റ് ക്രിക്കറ്റില്‍ 3000 റണ്‍സും പൂര്‍ത്തിയാക്കി. ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള അഭേദ്യമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 141 റണ്‍സ് പിറന്നു കഴിഞ്ഞു.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് പെട്ടെന്നു തന്നെ നഷ്ടമായി. സ്കോര്‍ 27ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത സദഗോപന്‍ രമേഷ് സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.

പിന്നീടെത്തിയ ദ്രാവിഡും ഓപ്പണര്‍ ശിവ് സുന്ദര്‍ ദാസും ചേര്‍ന്ന് ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. സാവധാനം തുടങ്ങിയ ഈ സഖ്യം ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്ക് ഇന്ത്യയെ ഒരു വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ശിവ് സുന്ദര്‍ ദാസ് തന്റെ ആദ്യ ടെസ്റ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 134ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത ദാസിനെ ഹെന്‍റി ഒലോംഗ ക്ലീന്‍ ബൗള്‍ ചെയ്തു.

പിന്നീട് ദ്രാവിഡിന് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കൂട്ടായി വന്നത്. മാസ്റര്‍ ബാറ്റ്സ്മാന്മാരായ ഇരുവരും ചേര്‍ന്ന് സിംബാബ്വെ ബൗളിംഗിനെ മെരുക്കി. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദ്രാവിഡ് 118 റണ്‍സോടെയും ടെണ്ടുല്‍ക്കര്‍ 70 റണ്‍സോടെയും ബാറ്റു ചെയ്യുകയാണ്. ദ്രാവിഡിന്റെ സെഞ്ച്വറിയില്‍ 16 ഫോറും ഉള്‍പ്പെടും. ടെണ്ടുല്‍ക്കര്‍ 10 തവണ പന്ത് ബൗണ്ടറി കടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+