കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിസേഴ്സ് കപ്പ്: എഫ്സി കൊച്ചിന് ജയം
പാലക്കാട്: സിസേഴ്സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എഫ്സി കൊച്ചിന് ആദ്യജയം. നവംബര്‍ 21 ചൊവാഴ്ച നടന്ന മത്സരത്തില്‍ എഫ്സി കൊച്ചി സെന്‍ട്രല്‍ എക്സൈസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി.
ഇതോടെ എഫ്സികൊച്ചിന് മൂന്ന് പോയന്റായി. ഒരു കളി ബാക്കിയുള്ള എഫ്സി ബുധനാഴ്ച എസ്ബിടിയുമായി മാറ്റുരക്കും. എസ്ബിടിക്ക് ഇപ്പോള്‍ നാല് പോയന്റുണ്ട്.