Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-സിംബാബ്വെ ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ദില്ലി: ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിംഗ്സ് നേരത്തെ ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ധീരമായ തീരുമാനമാണ് സമനിലയിലേക്ക് നീങ്ങിയിരുന്ന ടെസ്റിന് പുതുജീവന്‍ നല്‍കിയിരിക്കുന്നത്.

നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ സിംബാബ്വെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിലെ ഹീറോ ആന്‍ഡി ഫ്ലവറും നൈറ്റ് വാച്ച്മാന്‍ ബ്രയാന്‍ മര്‍ഫിയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.

രാഹുല്‍ ദ്രാവിഡ് ഇരട്ട സെഞ്ച്വറി നേടിയ ഉടന്‍ തന്നെ നാലു വിക്കറ്റിന് 258 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനുള്ള ഗാംഗുലിയുടെ തീരുമാനത്തിന് വൈകാതെ തന്നെ ഫലം കണ്ടു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ സിംബാബ്വെയുടെ രണ്ടു ഓപ്പണര്‍മാരെയും ജവഗല്‍ ശ്രീനാഥ് പൂജ്യരായി മടക്കി അയച്ചു.

സിംബാബ്വെ സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ എട്ടു റണ്ണെടുത്ത മുന്‍ ക്യാപ്റ്റന്‍ അലിസ്റര്‍ കാംബെലിനെ പുറത്താക്കി ശ്രീനാഥ് വീണ്ടും ആഞ്ഞടിച്ചു. ചെറുത്തുനില്‍പ്പിന്റെ സൂചന കാണിച്ച സ്റുവര്‍ട്ട് കാല്‍ലൈലിനെ സ്ലിപ്പില്‍ ഗാംഗുലിയുടെ കൈയിലെത്തിച്ച് സുനില്‍ജോഷിയും മികവ് കാട്ടി. അതോടെ സിംബാബ്വെ നാലു വിക്കറ്റിന് 43 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ആന്‍ഡി ഫ്ലവറും ഗേവിറ്റാളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇവര്‍ തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 66 റണ്‍സ് ചേര്‍ത്തു. രണ്ടാം ഇന്നിംഗ്സ് ആദ്യഓവര്‍ എറിഞ്ഞ മുരളി കാര്‍ത്തികിന്റെ ഒരു പന്തില്‍ ഗേ വിറ്റാള്‍ (29) കബളിപ്പിക്കപ്പെട്ടു.

കളി നിര്‍ത്തുമ്പോള്‍ ആന്‍ഡി ഫ്ലവര്‍ 41 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടി ശ്രീനാഥ് മൂന്നും ജോഷി, കാര്‍ത്തിക് എന്നിവര്‍ ഒന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് കുറച്ചാല്‍ സിംബാബ്വെക്ക് ഇപ്പോള്‍ 83 റണ്‍സിന്റെ മുന്‍തൂക്കമാണുള്ളത്. അവസാന ദിവസമായ നവംബര്‍ 22 ബുധനാഴ്ച ആന്‍ഡി ഫ്ലവറിനെ വീഴ്ത്തുന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ വിജയ സാധ്യതകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+