സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി
കൊല്ലം: നാല്‍പ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് നവംബര്‍ 21 ചൊവാഴ്ച രാവിലെ കൊല്ലത്ത് തുടക്കമായി. 22 വര്‍ഷത്തിനു ശേഷം കൊല്ലത്തെത്തിയ ഏഷ്യയിലെ ഏറ്റവും വലിയ കായികമേള പൊതു വിദ്യാഭ്യാസ സെക്രട്ടറി ടി.പി. ജോയി ആണ് ഉദ്ഘാടനം ചെയ്തത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
34 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 5200 വിദ്യാര്‍ത്ഥികളാണ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ രണ്ടു ദിവസങ്ങളില്‍ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലാണ് മത്സരം.
83 അത്ലറ്റിക് ഇനങ്ങളിലും 14 ഗെയിംസ് ഇനങ്ങളിലുമാണ് മത്സരം നടക്കുന്നത്. അത്ലറ്റിക്സ് ഇനങ്ങള്‍ നവംബര്‍ 23 വ്യാഴാഴ്ചയാണ് തുടങ്ങുക. ക്രിക്കറ്റ് മത്സരങ്ങല്‍ 20ന് തിങ്കളാഴ്ച തന്നെ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചാലക്കുടിയില്‍ നടന്ന മേളയില്‍ തുടര്‍ച്ചയായ 11ാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല തന്നെയാണ് ഈ വര്‍ഷവും ശ്രദ്ധാകേന്ദ്രം. 12 തവണ ചാമ്പ്യന്‍സ്കൂള്‍ പദവി നേടിയിട്ടുള്ള കോരുത്തോട് സി. കേശവന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളാണ് കാഞ്ഞിരപ്പള്ളിയുടെ ശക്തിസ്രോതസ്സ്.
എന്നാല്‍ കോരുത്തോട് സ്കൂളിന്റെ അമരക്കാരനായിരുന്ന തോമസ് മാഷ് ഇക്കൊല്ലത്തെ മേളയ്ക്ക് എത്തുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് തോമസ് മാഷ് വിരമിച്ചതിനാലാണിത്.












Click it and Unblock the Notifications