ഡാല്‍മിയയെയും മറ്റും ചോദ്യം ചെയ്യും
ദില്ലി: ദൂരദര്‍ശന്‍ ക്രിക്കറ്റ് സംപ്രേക്ഷണാവകാശം സ്വകാര്യചാനലുകള്‍ക്ക് മറിച്ചു വിറ്റുവെന്ന കേസുമായി ബന്ധപ്പെട്ട് ചില ഉന്നതോദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. സിബിഐ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജഗ്മോഹന്‍ ഡാല്‍മിയയെയും കുറ്റാമാരോപിക്കപ്പെട്ട ദൂരദര്‍ശനിലെ മുന്‍ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെയുമാണ് ചോദ്യം ചെയ്യുക.
സ്ട്രാകോണ്‍ ഇന്ത്യ ചീഫ് സിദ്ധാര്‍ഥ റേ, വേള്‍ഡ്ടെല്‍ തലവന്‍ മാര്‍ക്ക് മസ്കാരണ്‍ഹസ് എന്നിവരെയും യുനൈറ്റഡ് ടെലിവിഷന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
നവംബര്‍ 13ന് ഡാല്‍മിയയുടെയും ദൂരദര്‍ശന്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ചില പ്രധാനരേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും ചോദ്യം ചെയ്യുന്ന തീയതി എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.


Click it and Unblock the Notifications