Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കു ജയിക്കാന്‍ 190 റണ്‍സ് വേണം

ദില്ലി: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് 190 റണ്‍സെടുക്കണം. അഞ്ചാം ദിവസമായ നവംബര്‍ 22 ബുധനാഴ്ച സിംബാബ്വെയുടെ രണ്ടാം ഇന്നിംഗ്സ് 225 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

ഒന്നാം ഇന്നിംഗ്സിലെപ്പോലെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവറില്‍ നിന്നാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാര്യമായി ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നത്. തലേദിവസത്തെ സ്കോറായ അഞ്ചിന് 119 എന്ന നിലയില്‍ നിന്ന് 225 റണ്‍സിലെത്തിക്കാന്‍ ഫ്ലവര്‍ വഹിച്ച പങ്ക് ചെറുതല്ല. ഒന്നാം ഇന്നിംഗ്സില്‍ 183 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഫ്ലവര്‍ രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സെടുത്തു. അജിത് അഗാര്‍ക്കറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഫ്ലവര്‍ പുറത്തായത്.

ബുധനാഴ്ച ബൗളിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് ജവഗല്‍ ശ്രീനാഥ് തന്നെയാണ് നല്ല തുടക്കം നല്‍കിയത്. ആറു റണ്‍സെടുത്ത ബ്രയാന്‍ മര്‍ഫിയെ ശ്രീനാഥ് വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയയുടെ കൈകളിലെത്തിച്ചു. അപ്പോള്‍ സിംബാബ്വെ സ്കോര്‍ 144.

പിന്നീട് ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കാണ് ഫ്ലവറിന് കൂട്ടായെത്തിയത്. ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്കു ഭീഷണിയുയര്‍ത്തുമെന്ന ഘട്ടത്തില്‍ അഗാര്‍ക്കര്‍ ആഞ്ഞടിച്ചു. സിംബാബ്വെ സ്കോര്‍ 177ലെത്തിയപ്പോള്‍ ഫ്ലവറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിക്കൊണ്ട്. 11 ഫോറുകള്‍ ഉള്‍പ്പെട്ടതാണ് ഫ്ലവറിന്റെ 71 റണ്‍സ്.

പത്ത് റണ്‍സെടുക്കുമ്പോഴേക്കും ഹീത്ത് സ്ട്രീക്കും പുറത്തായി. മുരളി കാര്‍ത്തികിന്റെ പന്തില്‍ എല്‍ബിഡബ്ലിയു. 26 റണ്‍സാണ് സ്ട്രീക്കിന്റെ സമ്പാദ്യം. പോള്‍സ്ട്രാങ്ങും ബ്രയാന്‍ സ്ട്രാങ്ങും ചേര്‍ന്ന് സിംബാബ്വെ ഇന്നിംഗ്സിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 15 റണ്‍സെടുത്ത ബ്രയാന്‍ സ്ട്രാങ്ങിനെ ജോഷി ടെണ്ടുല്‍ക്കറിന്റെ കൈകളിലെത്തിച്ചു.

അവസാനത്തെ വിക്കറ്റും ശ്രീനാഥ് നേടി. ഹെന്‍റി ഒലോംഗയെ വിക്കറ്റിനു മുമ്പില്‍ കുടുക്കിക്കൊണ്ട്. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീനാഥിന് അഞ്ചു വിക്കറ്റായി. ജോഷിയും കാര്‍ത്തികും രണ്ടു വീതവും അഗാര്‍ക്കര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+