Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജി: കര്‍ണ്ണാടകയെ കേരളം പിടിച്ചുനിര്‍ത്തി

കൊച്ചി: ദക്ഷിണ മേഖലാ രഞ്ജി ട്രോഫി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കേരളം മുന്‍ ചാമ്പ്യന്മാരായ കര്‍ണാടകത്തെ പിടിച്ചുനിര്‍ത്തി. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ കര്‍ണ്ണാടകം ഏഴു വിക്കറ്റിന് 231 റണ്‍സെടുത്തിട്ടുണ്ട്.

കേവലം 144 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടപ്പെട്ട കര്‍ണാടകയെ ബി.അഖിലും ദൊഡ്ഡ ഗണേഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ് മാന്യമായ നിലയിലെത്തിച്ചത്. കളി നിര്‍ത്തുമ്പോള്‍ 45 റണ്‍സുമായി അഖിലും രണ്ടു റണ്‍സെടുത്ത ക്യാപ്റ്റന്‍ വെങ്കടേഷ് പ്രസാദുമാണ് ക്രീസില്‍. ഗണേഷ് 41 റണ്‍സെടുത്തു.

രാവിലെ ടോസ് നേടിയ കര്‍ണാടക ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്ന വെങ്കടേഷ് പ്രസാദിന്റെ പ്രതീക്ഷ തുടക്കത്തില്‍ തന്നെ പാളി. സ്കോര്‍ 33ലെത്തി നില്ക്കേ 13ാം ഓവറില്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ എം.ആര്‍.ബിരാല(8)യെ ടിനു യോഹന്നാന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ കമറുദ്ദീന്‍ പിടികൂടി. തുടര്‍ന്നെത്തിയ റോളങ് ബാരിംഗ്ടണും അഞ്ചു റണ്‍സെടുത്ത് മടങ്ങിയതോടെ കര്‍ണാടകം 49ന് രണ്ട് എന്ന നിലയിലായി.

നാലാമനായി ഇറങ്ങിയ വിജയ് ഭരദ്വാജും ഓപ്പണര്‍ അരുണ്‍ കുമാറും ചേര്‍ന്ന് സ്കോര്‍ 35.2 ഓവറില്‍ 100 കടത്തി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ടിന് 103 എന്ന നിലയിലായിരുന്ന കര്‍ണാടക ഉച്ചയ്ക്കു ശേഷം വീണ്ടും തകര്‍ച്ച നേരിട്ടു. വെറും 42 റണ്‍സെടുക്കുന്നതിനിടയില്‍ വിലപ്പെട്ട നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 69 റണ്‍സെടുത്ത് ബാറ്റുചെയ്യുകയായിരുന്ന അരുണ്‍ കുമാര്‍ അതിനു ശേഷം കൂടുതല്‍ സംഭാവനയൊന്നും നല്കാതെ പുറത്തായി. ടിനുവിന്റെ പന്തില്‍ വരുണ്‍ ഗിരിലാലിന്റെ പിടിയിലൊതുങ്ങിയാണ് അരുണ്‍ പുറത്തായത്. തൊട്ടു പിന്നാലെ സുരേഷ് കുമാറിന്റെ പന്തില്‍ ശ്രീകുമാര്‍ പിടിച്ച് 18 റണ്‍സെടുത്ത വിജയ് ഭരദ്വാജും പുറത്തായി. എ.ആര്‍.മഹേഷ് ആറു റണ്‍സെടുത്തപ്പോള്‍ തിലക് നായിഡു 24 റണ്‍സെടുത്തു.

രണ്ടു വിക്കറ്റ് വീതമെടുത്ത ടിനു യോഹന്നാന്‍, ശ്രീകുമാര്‍ നായര്‍, സുരേഷ് കുമാര്‍ എന്നിവര്‍ കേരള നിരയില്‍ തിളങ്ങിയപ്പോള്‍ ഫീല്‍ഡിലെ മോശപ്പെട്ട പ്രകടനം കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ കേരള താരങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് ക്യാച്ചുകളും ഒരു സ്റമ്പിങ് അവസരവുമാണ് കേരളം തുലച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+