സ്കൂള്‍ കായികമേള: തിരുവനന്തപുരം മുന്നില്‍
കൊല്ലം: സംസ്ഥാന കായികമേളയില്‍ ഗെയിംസ് ഇനങ്ങളില്‍ 38 പോയിന്റ് നേടിയ തിരുവനന്തപുരം മുന്നിലാണ്.
കോട്ടയം,കൊല്ലം എന്നീ ജില്ലകള്‍ 12 പോയിന്റുകള്‍ വീതം നേടി രണ്ടാമത് നില്ക്കുന്നു.ടെന്നീസ്,ടേബിള്‍ ടെന്നീസ് ,ഷട്ടില്‍ എന്നീഇനങ്ങളില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വോളിബാളില്‍ കാഞ്ഞിരപ്പള്ളി എറണാകുളത്തെ തോല്പിച്ച് ചാമ്പ്യന്മാരായി.
മഴയുണ്ടെങ്കിലും മത്സരം നേരത്തെ നിശ്ചയിച്ച പോലെ തുടരുന്നു. അത്ലറ്റിക് മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും.












Click it and Unblock the Notifications