രണ്ടാം ടെസ്റിനുള്ള ടീമില്‍ നിന്ന് യുവ്രാജ് സിംഹ് പുറത്ത്
ദില്ലി: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിനുള്ള ടീമില്‍ നിന്ന് യുവ്രാജ് സിംഹ് പുറത്ത്. യുവ്രാജിനു പകരം മുഹമ്മദ് കൈഫിനെയാണ് 14 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 25 ശനിയാഴ്ച മുതലാണ് നാഗ്പൂരിലാണ് രണ്ടാം ടെസ്റ് നടക്കുന്നത്.
യുവ്രാജിന് രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ സൗകര്യം നല്‍കാനാണ് യുവ്രാജിനെ ടീമില്‍ നിന്ന് മാറ്റിയതെന്ന് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദു ബോര്‍ഡെ പറഞ്ഞു. സിംബാബ്വെക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിനപരമ്പരയിലേക്ക് യുവ്രാജിനെ ടീമിന് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ടീമിലുള്ള സ്പിന്നര്‍മാരുടെ പ്രകടനം തൃപ്തികരമായതു കൊണ്ടാണ് പഞ്ചാബില്‍ നിന്നുള്ള ഹര്‍ബജന്‍ സിംഹിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് ബോര്‍ഡെ വ്യക്തമാക്കി.
ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), ശിവ് സുന്ദര്‍ ദാസ്, സദഗോപന്‍ രമേഷ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍, വിജയ് ദാഹിയ, ഷരണ്‍ദീപ് സിംഹ്, മുഹമ്മദ് കൈഫ്, സുനില്‍ ജോഷി.












Click it and Unblock the Notifications