മാധവന്റെ റിപ്പോര്‍ട്ടു കിട്ടിയാലുടന്‍ നടപടി: മുത്തയ്യ
ഷാര്‍ജ: ക്രിക്കറ്റ് കോഴക്കേസില്‍ സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ കളിക്കാര്‍ക്കെതിരെ ബിസിസിഐയുടെ പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ.മാധവന്റെ റിപ്പോര്‍ട്ടു കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് എ.സി.മുത്തയ്യ പറഞ്ഞു.
മാധവന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയായിരിക്കും നടപടി തീരുമാനിക്കുകയെന്നും ബിസിസിഐ അധ്യക്ഷന്‍ പറഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയ അദ്ദേഹം നവംബര്‍ 23 വ്യാഴാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു.
സിബിഐയുടെയും മാധവന്റെയും റിപ്പോര്‍ട്ടുകള്‍ തമ്മില്‍ കാര്യമായ അന്തരം താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് മുത്തയ്യ പറഞ്ഞു. ഒരു നടപടി എടുക്കുന്നതിനു മുമ്പ് ബിസിസിഐയ്ക്ക് സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ ബാധ്യതയുള്ളതിനാലാണ് മാധവനെ അന്വേഷണ കമ്മീഷണറായി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമോ, അവരുടെ റിക്കാര്‍ഡുകള്‍ എടുത്തു മാറ്റുമോ എന്നീ ചോദ്യങ്ങള്‍ക്ക് ബിസിസിഐ അധ്യക്ഷന്‍ വ്യക്തമായ മറുപടി നല്കിയില്ല. ബിസിസിഐയുടെ പെരുമാറ്റ ചട്ടത്തില്‍ ഇതും പറയുന്നുണ്ടെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവംബര്‍ 25 ശനിയാഴ്ച മാധവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications