എനിക്ക് അധോലോകബന്ധമില്ല: അസ്ഹര്‍
ദില്ലി: ക്രിക്കറ്റ് കോഴയിടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.അസ്ഹറിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം അനുവദിച്ച അഭിമുഖത്തിലാണ് അസ്ഹറിന്റെ ഈ വെളിപ്പെടുത്തല്‍.
ഇതെല്ലാം ശുദ്ധ നുണകളാണ് .ഇത്തരത്തിലൊന്നും ഞാന്‍ ചെയ്തിട്ടില്ല.എനിക്ക് അധോലോകവുമായി ഒരു ബന്ധവുമില്ല.-ഹൈദരാബാദിലുള്ള തന്റെ വീട്ടില്‍ വെച്ച് ഒരു ഇന്റര്‍നെറ്റ് സൈറ്റിനനുവദിച്ച അഭിമുഖത്തില്‍ അസ്ഹര്‍ വെളിപ്പെടുത്തി.
ക്രിക്കറ്റ് കോഴക്കേസുമായി ബന്ധമുള്ളതായി സിബിഐയോട് കുറ്റസമ്മതം നടത്തിയില്ലെ എന്ന ചോദ്യത്തിന് അവര്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുകയും അവര്‍ തന്നെ ഉത്തരങ്ങള്‍ പറയുകയുമായിരുന്നുവെന്ന് അസ്ഹര്‍ മറുപടി പറഞ്ഞു.ബിസിസിഐയുടെ പ്രത്യേക അന്വേഷണകമ്മീഷണര്‍ കെ.മാധവനു മുമ്പാകെ താന്‍ 12 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അസ്ഹര്‍ പറഞ്ഞു.












Click it and Unblock the Notifications