Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് ഡബിള്‍; ഇന്ത്യ ആറിന് 609

നാഗ്പൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡബിള്‍ സെഞ്ച്വറി നേടിയ രണ്ടാം ടെസ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ കണ്ടെത്തി.സച്ചിന്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ആറ് വിക്കറ്റിന് 609 റണ്‍സെടുത്ത ഇന്ത്യ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത സിംബാബ്വെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തു.

ആദ്യടെസ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡ് ഈ ടെസ്റിലും സെഞ്ച്വറി സ്വന്തമാക്കി. ഒന്നാം ദിവസത്തെ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മികച്ച കൂട്ടുകെട്ട് രണ്ടാം ദിവസവും തുടര്‍ന്നു. സ്ട്രീക്ക് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ആന്റി ഫ്ലവറിന്റെ ക്യാച്ചില്‍ കുടുങ്ങി പുറത്തുപോകുമ്പോഴേക്കും ദ്രാവിഡ് 162 റണ്‍സ് നേടിയിരുന്നു.

തുടര്‍ന്നെത്തിയ സൗരവ് ഗാംഗുലി സച്ചിനൊപ്പം മറ്റൊരു ദീര്‍ഘമായ കൂട്ടുകെട്ട് സ്ഥാപിക്കുമെന്ന് തോന്നിച്ചെങ്കിലും 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും നാലാമത്തെ വിക്കറ്റ് വീണു. 30 റണ്‍സെടുത്ത ഗാംഗുലി ഗ്രാന്റ് ഫ്ലവറിന്റെ പന്തില്‍ സ്ട്രീക്ക് പിടിച്ചാണ് പുറത്തായത്.

അജിത് അഗാര്‍ക്കര്‍ 12 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. മുര്‍ഫിക്കായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ സുനില്‍ ജോഷി ഏകദിന ശൈലിയിലാണ് സിംബാബ്വെ ബൗളര്‍മാരെ നേരിട്ടത്. വെറും18 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ജോഷി നാല് തവണ പന്ത് ബൗണ്ടറി കടത്തി.

സച്ചിന്‍ ഡബിള്‍ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 201 റണ്‍സെടുത്ത സച്ചിനൊപ്പം ദാഹിയ(2) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.

തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച് 43 റണ്‍സെടുക്കുമ്പോഴേക്കും സിംബാബ്വെയുടെ ആദ്യവിക്കറ്റ് വീണു. ഓപ്പണര്‍ റെന്നി (19) റണ്ണൗട്ടാവുകയായിരുന്നു. 34 റണ്‍സോടെ വിറ്റലും നാല് റണ്‍സോടെ കാലിസ്ലിയുമാണ് ക്രീസില്‍.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+