അസ്ഹര്‍ കുറ്റക്കാരന്‍: മുത്തയ്യ
ദില്ലി: കോഴക്കേസില്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റക്കാരനാണെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ മാധവന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് എ.സി.മുത്തയ്യ വെളിപ്പെടുത്തി. അസ്ഹറിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നും മുത്തയ്യ പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുത്തയ്യ പറഞ്ഞു.
അജയ് ജഡേജ, അജയ് ശര്‍മ, ഇറാനി എന്നിവര്‍ക്ക് ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതേ സമയം കളിയുറപ്പിക്കലില്‍ അവര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴക്കേസിനെയും ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തെയും പറ്റി കേന്ദ്ര സ്പോര്‍ട്സ്മന്ത്രി ഉമാഭാരതിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം നവംബര്‍ 27 തിങ്കളാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുത്തയ്യ.
അസ്ഹറിന് കളിയുറപ്പിക്കല്‍ ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി മുത്തയ്യ പറഞ്ഞു.
നവംബര്‍ 28 ചൊവാഴ്ച ചേരുന്ന ബിസിസിഐ യോഗത്തില്‍ കളിക്കാര്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസാനത്തെ അവസരം നല്‍കും.നവംബര്‍ 29 ബുധനാഴ്ച കല്‍ക്കത്തയില്‍ ചേരുന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ കളിക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് തീരുമാനമെടുക്കും.












Click it and Unblock the Notifications