സിംബാബ്വെ ആറിന് 359
നാഗ്പൂര്‍: ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ സിംബാബ്വെ പൊരുതുന്നു. പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്ന ഗ്രാന്റ് ഫ്ലവറി (91) ന്റെയും വിറ്റാളി (84)ന്റെയും മികവില്‍ സിംബാബ്വെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ആറിന് 359 റണ്‍സ് നേടി. റണ്‍സൊഴുകുന്ന പിച്ചില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാലേ കളി സമനിലയില്‍ പിരിയുന്നത് ഒഴിവാക്കാനാവൂ.
മൂന്നാം ദിവസം കളി തുടങ്ങിയപ്പോള്‍ ക്രീസിലുണ്ടായിരുന്ന വിറ്റാലും കാര്‍ലിസ്ലിയും മികച്ച കൂട്ടുകെട്ടാണ് കാഴ്ച വെച്ചത്. അര്‍ധസെഞ്ച്വറി തികച്ചയുടനെ കാര്‍ലിസ്ലി പുറത്തായി. 51 റണ്‍സെടുത്ത വിറ്റാലിനെ അജിത് അഗാര്‍ക്കര്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി.
തുടര്‍ന്നെത്തിയ കാംബെല്‍ നാല് റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. 35 പന്തുകള്‍ നേരിട്ട കാംബെലിനെ സ്പിന്നര്‍ സരണ്‍ദീപ് സിംഹിന്റെ പന്തില്‍ രമേഷ് ക്യാച്ചെടുത്തു പുറത്താക്കി.
ഒരു റണ്‍ കൂടി സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും വിറ്റാലും പുറത്തായി. 84 റണ്‍സെടുത്ത വിറ്റാളിനെയും പുറത്താക്കിയത് സിംഹാണ്.
തുടര്‍ന്നെത്തിയ ആന്റിഫ്ലവറും ഗ്രാന്റ് ഫ്ലവറും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 96 റണ്‍സെടുത്തു. അഗാര്‍ക്കറാണ് ഈ കൂട്ടുകെട്ടിന്റെ അന്തകനായത്. 55 റണ്‍സെടുത്ത ആന്റിഫ്ലവറിനെ ദാഹിയ പിടിച്ചു പുറത്താക്കി.
പിന്നീട് വന്ന വിലോജെന്‍ 19 റണ്‍സെടുത്തു. സഹീര്‍ഖാന്‍ വിലോജനെ പുറത്താക്കുമ്പോള്‍ ഗ്രാന്റ് ഫ്ലവര്‍ അര്‍ധസെഞ്ച്വറി തികച്ചുകഴിഞ്ഞിരുന്നു. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഫ്ലവറിനൊത്ത് സ്ട്ര്ീക്ക് (16) ആണ് ക്രീസിലുള്ളത്.
ഇന്ത്യക്കു വേണ്ടി പുതുമുഖതാരം സരണ്‍ദീപ് സിംഹ് രണ്ട് വിക്കറ്റെടുത്തു. അഗാര്‍ക്കറിനും രണ്ട് വിക്കറ്റുണ്ട്. ഒരു വിക്കറ്റ് സഹീര്‍ഖാനാണ്.












Click it and Unblock the Notifications