കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്കൂള്‍ കായിക മേള: കാഞ്ഞിരപ്പള്ളി കിരീടം നിലനിര്‍ത്തി
കൊല്ലം: തുടര്‍ച്ചയായ 12-ാം തവണയും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ജേതാക്കളായി. 127 പോയിന്റോടെയാണ് കാഞ്ഞിരപ്പള്ളി കിരീടം നേടിയത്.
തൊടുപുഴ വിദ്യാഭ്യാസ ജില്ല 118 പോയിന്റോടെ രണ്ടാംസ്ഥാനവും 72 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി.
കാഞ്ഞിരപ്പള്ളിയുടെ ശക്തിയായ കോരുത്തോട് സി . കേശവന് മെമ്മോറിയല്‍ സ്കൂള്‍ തുടര്‍ച്ചയായ 13-ാം വര്‍ഷവും മികച്ച സ്കൂളിനുള്ള കിടീടം നിലനിര്‍ത്തി.
സ്പോര്‍ട്സ് ഡിവിഷന് വിഭാഗത്തില്‍ തിരുവനന്തപുരം ജി .വി. രാജ സ്കൂളാണ് ചാംപ്യന്മാര്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് രണ്ടാം സ്ഥാനം നേടി.
Comments
Story first published: Monday, November 27, 2000, 5:30 [IST]