നിഖില്‍ ചോപ്ര വീണ്ടും ഇന്ത്യന്‍ ടീമില്‍
നാഗ്പൂര്‍: കോഴ വിവാദത്തില്‍ പേര് ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ഓഫ്സ്പിന്നര്‍ നിഖില്‍ ചോപ്ര വീണ്ടും ഇന്ത്യന്‍ ടീമിലേയ്ക്ക്. സിംബാബ്വെയ്ക്കെതിരേയുള്ള ആദ്യ മൂന്ന് ഏകദിനമത്സരങ്ങള്‍ക്കുള്ള ടീമില്‍ ചോപ്രയെയും ഉള്‍പ്പെടുത്തി. ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ചു സി ബി ഐ നടത്തിയ അന്വേഷണത്തില്‍ ചോപ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
നവംബര്‍ 27 തിങ്കളാഴ്ച പ്രഖ്യാപിച്ച ടീമില്‍ യുവ ഓള്‍ റൗണ്ടര്‍ റീതിന്ദര്‍ സിംഹ് സോധിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോബന്‍സിംഹും വിനോദ് കാംബ്ലിയും ടീമില്‍ ഇല്ല.
വ്യക്തിപരമായ കാരണങ്ങളാല്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ടീമില്‍ നിന്നും പിന്മാറി.
ടീം. സൗരവ് ഗാംഗുലി( ക്യാപ്ടന്‍), ശിവ്സുന്ദര്‍ ദാസ്, സച്ചിന്‍ ടെണ്ടുല്‍കര്‍, രാഹുല്‍ ദ്രാവിഡ്, യുവ്രാജ് സിംഹ്, ഹേമാങ് ബദാനി, എസ്. ശ്രീറാം, വിജയ് ദാഹിയ, സുനില്‍ ജോഷി, സഹീര്‍ ഖാന്‍, അജിത് അഗാര്‍കര്‍, നിഖില്‍ ചോപ്ര, വെങ്കടേശ് പ്രസാദ്, റീതീന്ദര്‍ സിംഹ് സോധി












Click it and Unblock the Notifications