അസ്ഹര്‍ ബിസിസിഐയ്ക്ക് മുന്നില്‍ ഹാജരായി
ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പെരുമാററച്ചട്ട സമിതിക്കുമുമ്പില്‍ നവംബര്‍ 28ചൊവാഴ്ച ഹാജരായി.
അസ്ഹറുദ്ദീന്റെ വിശദീകരണം കേട്ടശേഷം എന്തു ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് ബിസിസിഐ യോഗം തീരുമാനിക്കും. അസ്ഹറിനു പുറമെ മനോജ് പ്രഭാകര്‍,നയന്‍ മോംഗിയ,അജയ് ജഡേജ,അജയ് ശര്‍മ്മ,ഫിസിയോതെറാപിസ്റ് അലി ഇറാനി എന്നിവരും ബിസിസിഐയ്ക്കുമുന്നില്‍ ഹാജരാകും.
അസ്ഹര്‍ വിദേശനാണ്യച്ചട്ടലംഘനം നടത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള വിശദീകരണം കേള്‍ക്കാന്‍ ചൊവാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസ്ഹറിനെ രാവിലെ ബിസിസിഐയ്ക്കു മുന്നില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ബിസിസിഐ പ്രസിഡന്റ് മുത്തയ്യയുടെ അപേക്ഷ എന്‍ഫോഴ് സ്മെന്റ് ഡയറക്ടറേറ്റ് അനുവദിക്കുകയായിരുന്നു.ഉച്ചയ്ക്കു ശേഷം അസ്ഹറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.












Click it and Unblock the Notifications