കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ: മുത്തയ്യ
ദ ില്ലി: കോഴവിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ് എ.സി.മുത്തയ്യ പറഞ്ഞു.
ക്രിക്കറ്റിന്റെ ഭാവിയും വിശ്വാസ്യതയും സുരക്ഷിതമാക്കാന്‍ ഈ നടപടി കൂടിയേ തീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 28 ചൊവാഴ്ച നടന്ന ക്രിക്കറ്റ് കൗണ്‍സിലിന്റെ അച്ചടക്ക സമിതി യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച കല്‍ക്കത്തയില്‍ ചേരുന്ന പ്രത്യേകയോഗത്തില്‍ അച്ചടക്ക സമിതിയുടെ ശുപാര്‍ശകള്‍ മുന്നോട്ടുവെക്കുമെന്ന് മുത്തയ്യ പറഞ്ഞു.
കുറ്റമാരോപിക്കപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദിന്‍, അജയ് ജഡേജ, അജയ് ശര്‍മ, നയന്‍ മോംഗിയ, മനോജ് പ്രഭാകര്‍, അലി ഇറാനി എന്നിവര്‍ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരായിരുന്നു. അവര്‍ കുറ്റം നിഷേധിച്ചെന്ന് മുത്തയ്യ വെളിപ്പെടുത്തി.
കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ തന്നെയുണ്ടാവും. അത് ചിലപ്പോള്‍ ബുധനാഴ്ച തന്നെ ഉണ്ടായേക്കാം. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാകാം.
കോഴവിവാദത്തെ കുറിച്ചുള്ള മാധവന്റെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പരസ്യപ്പെടുത്തും. മോംഗിയയെ മാധവന്റെ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കിലും മോംഗിയക്കെതിരെ നടപടി സ്വീകരിക്കണോ എന്നതിനെ പറ്റി കൗണ്‍സിലിന്റെ പ്രത്യേകയോഗത്തില്‍ തീരുമാനിക്കും-- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications