Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വി ഒഴിവാക്കാന്‍ സിംബാബ്വെ പൊരുതുന്നു

നാഗ്പൂര്‍: ഫോളോ ഓണില്‍ കുടുങ്ങിയ സിംബാബ്വെ പരാജയം ഒഴിവാക്കാനായി പൊരുതുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി പുറത്താവാതെ നില്‍ക്കുന്ന ആന്റിഫ്ലവറും (88) കാംപ്ബെല്ലു (88) മാണ് സിംബാവ്വെയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

ജവഗല്‍ ശ്രീനാഥിന്റെ മാരകമായ ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ 382 റണ്‍സിന് പുറത്തായ സിംബാബ്വെ ഫോളോഓണില്‍ കുടുങ്ങുകയായിരുന്നു. ഫോളോഓണ്‍ ഒഴിവാക്കാന്‍ സിംബാബ്വെ 401 റണ്‍സെടുക്കേണ്ടിയിരുന്നു.

രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിലും സിംബാബ്വെ തകരുന്നതാണ് കണ്ടത്. സ്പിന്നര്‍ ചരണ്‍ദീപ്സിംഹിന്റെ തന്ത്രപരമായ ബൗളിംഗിനു മുന്നില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതുവീഴുമ്പോള്‍ സിംബാബ്വെ 61 റണ്‍സേ എടുത്തിരുന്നുള്ളൂ. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന കാംപ്ബെല്ലും ആന്റിഫ്ലവറും സിംബാബ്വെയെ തകര്‍ച്ചയില്‍ നിന്ന് പതുക്കെ കരകയറ്റി. വിറ്റാല്‍ (11), റെന്നി (37), കാര്‍ലിസ്ലെ (എട്ട്) എന്നിവരാണ് സിംഹിന്റെ സ്പിന്നിന് ഇരയായത്.

ബൗളര്‍മാരെ മാറി മാറി ഉപയോഗിച്ചിട്ടും ഈ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് കഴിഞ്ഞില്ല. അഭേദ്യമായി നിലനില്‍ക്കുന്ന ഈ കൂട്ടുകെട്ടാണ് സിംബാബ്വെയ്ക്ക് തോല്‍വിയില്‍ നിന്ന് കരകയറാനാവുമെന്ന പ്രതീക്ഷ നല്‍കുന്നത്.

സിംബാബ്വെയ്ക്ക് ഇപ്പോള്‍ 11 റണ്‍സിന്റെ ലീഡാണ് ഉള്ളത്. അഞ്ചാം ദിവസം അവശേഷിക്കുന്ന വിക്കറ്റുകള്‍ വീഴാതെ നോക്കിയാല്‍ അവര്‍ക്ക് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനാവും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജയിക്കാന്‍ ഉച്ചയ്ക്കു മുമ്പെങ്കിലും സിംബാബ്വെയെ പുറത്താക്കിയേ പറ്റൂ.

നേരത്തെ ആറിന് 359 എന്ന നിലയില്‍ തുടങ്ങിയ സിംബാബ്വെയുടെ ബാക്കിയുള്ള നാല് വിക്കറ്റുകള്‍ 23 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടയിലാണ് കൊഴിഞ്ഞുവീണത്. ആദ്യദിവസം വിക്കറ്റൊന്നും നേടാന്‍ കഴിയാഞ്ഞ ശ്രീനാഥ് നാലാം ദിവസം ഫോമിലേക്കുയര്‍ന്നതാണ് സിംബാബ്വെയുടെ നാശത്തിന് വഴിവെച്ചത്. ഗ്രാന്റ് ഫ്ലവറി (106) ന്റെ സെഞ്ച്വറിക്കും സിംബാബ്വെയെ ഫോളോഓണില്‍ നിന്ന് രക്ഷിക്കാനായില്ല.

ശ്രീനാഥ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവശേഷിക്കുന്ന വിക്കറ്റ് സുനില്‍ ജോഷിക്കായിരുന്നു. അപ്പോഴും ഗ്രാന്റ് ഫ്ലവര്‍ പുറത്താവാതെ നില്‍ക്കുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+