Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക യോഗം തുടങ്ങി

കല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക യോഗം കല്‍ക്കത്തയില്‍ തുടങ്ങി. മുന്‍ സിബിഐ ഡയറക്ടര്‍ മാധവന്റെ റിപ്പോര്‍ട്ടില്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും നവംബര്‍ 29 ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

കളിക്കാര്‍ക്ക് എന്തു ശിക്ഷ നല്കണമെന്നതിനെകുറിച്ച് ആലോചിക്കാന്‍ നവംബര്‍ 28 ചൊവാഴ്ച ചേര്‍ന്ന അച്ചടക്ക സമിതി യോഗത്തിന്റെ ശുപാര്‍ശകള്‍ പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാധവന്റെ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചക്ക് വരും.

ബുധനാഴ്ച തീരുമാനമുണ്ടായില്ലെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് എ.സി. മുത്തയ്യ ചൊവാഴ്ച പറഞ്ഞിരുന്നു.

കോഴവിവാദത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനു പുറമെ ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനം റദ്ദാക്കിയതും യോഗത്തില്‍ വിഷയമായി വരും. ബിസിസിഐയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള സിബിഐയുടെ നിരീക്ഷണങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+