ക്രിക്കറ്റ് : ഇന്ത്യയ്ക്കു വിജയം
കട്ടക്ക്: അര്‍ദ്ധ സെഞ്ച്വറി നേടിയ പുതുമുഖ താരം ഹേമാംഗ് ബദാനിയുടെ മികച്ച പ്രകടനം സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വിജയം നല്‍കി.
മറ്റൊരു പുതുമുഖമായ വിജയ്ദാഹിയയുമൊത്ത് അഞ്ചാം വിക്കറ്റില്‍ ബദാനി നടത്തിയ ചെറുത്തു നില്‍പാണ് പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. ബദാനി 69 പന്തുകളില്‍ നിന്ന് 58 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബദാനിയുമൊത്ത് അഗാര്‍ക്കര്‍ നടത്തിയ മികച്ച പ്രകടനവും ശ്രദ്ധയമായി. അഗാര്‍ക്കര്‍ 16 പന്തുകളില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് എടുത്തിരുന്നു.
ഇന്ത്യ 48 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
സിംബാബ്വെയ്ക്കു വേണ്ടി കാര്‍ലിസില്‍ പുറത്താകാതെ 91 റണ്‍സും അലിസ്റ്റര്‍ കാംപ്ബെല്‍ 61 റണ്‍സും നേടി.
പത്ത് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ മികച്ച പ്രകടനം നടത്തി.












Click it and Unblock the Notifications