Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ഇന്ത്യ സിംബാബ്വെയെ തകര്‍ത്തു

അഹമ്മദാബാദ്: ഇന്ത്യ- സിംബാബ്വെ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഡിസംബര്‍ അഞ്ച് ചൊവാഴ്ച ഇന്ത്യക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. വിജയത്തിലേക്കു ടീമിനെ മുന്നില്‍ നിന്നു നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് കളിയിലെ കേമന്‍.

ഗാംഗുലിയുടെ സെഞ്ച്വറിയുടെ സഹായത്തോടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയായി സിംബാബ്വെക്ക് എട്ടു വിക്കറ്റിന് 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

രാവിലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. വെറും എട്ടു റണ്‍സെടുത്ത ടെണ്ടുല്‍ക്കറുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദ്രാവിഡുമായി ചേര്‍ന്ന് ഗാംഗുലി 175 റണ്‍സ് അടിച്ചുകൂട്ടി. ഗാംഗുലി 152 പന്തില്‍ നിന്ന് ആറു സിക്സിന്റെ യും എട്ടു ഫോറിന്റെയും സഹായത്തോടെ 144 റണ്‍സ് നേടിയപ്പോള്‍ ദ്രാവിഡ് 88 പന്തില്‍ നിന്ന് മൂന്നു ഫോറിന്റെ സഹായത്തോടെ 62 റണ്‍സെടുത്തു. തന്റെ 16ാമത് ഏകദിന സെഞ്ച്വറിയാണ് ഗാംഗുലി ചൊവാഴ്ച നേടിയത്.

ഗാംഗുലിയും ദ്രാവിഡും ചേര്‍ന്നിട്ട അടിത്തറയില്‍ ഇന്ത്യന്‍ മധ്യനിര സ്കോര്‍ 300 കടത്തി. അവസാന പത്തോവറില്‍ 110 റണ്‍സാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ അടിച്ചു കൂട്ടിയത്. യുവരാജ് സിംഹ് 12 പന്തില്‍ നിന്ന് 17 റണ്ണുകളെടുത്തപ്പോള്‍ സുനില്‍ ജോഷി അത്ര തന്നെ പന്തുകളില്‍ നിന്ന് 22ഉം റണ്‍സെടുത്തു.

കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ സന്ദര്‍ശക ടീമിന് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സീമര്‍മാര്‍ ആഘാതമേല്‍പ്പിച്ചു. വെങ്കിടേഷ് പ്രസാദ് മാറിലിയറെ പുറത്താക്കിയപ്പോള്‍ കാര്‍ലൈലിന്റെ വിക്കറ്റ് സഹിര്‍ ഖാനായിരുന്നു.

പിന്നീട് പന്തെറിയാനെത്തിയ സുനില്‍ ജോഷിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സിംബാബ്വെ പ്രതിരോധത്തിലായി. ആന്‍ഡി ഫ്ലവറും ഗയ് വിറ്റലും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അല്പമെങ്കിലും പ്രശ്നമുണ്ടാക്കിയുള്ളൂ. ഈ കൂട്ടുകെട്ട് ശ്രീറാം പൊളിച്ചതോടെ സിംബാബ്വെയുടെ ചെറുത്തുനില്പ് അവസാനിച്ചു.

സിംബാബ്വെക്കു വേണ്ടി നായകന്‍ ഹീത്ത് സ്ട്രീക്കും ആന്‍ഡി ഫ്ലവറും 51 റണ്‍സ് വീതം നേടി. ഹീത്ത് സ്ട്രീക്ക് അവസാനം വരെ പുറത്താവതെ നിന്നു.

പരമ്പരയിലെ മൂന്നാമത്തെ മത്സരം ഡിസംബര്‍ എട്ട് വെള്ളിയാഴ്ച ജോധ്പൂരില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+