എടിപി ഡബിള്‍സ് ടെന്നീസ് ടൂര്‍ണമെന്റ് ബുധനാഴ്ച മുതല്‍
ബാംഗ്ലൂര്‍: ഗോള്‍ഡ് ഫ്ലേക്ക് എടിപി ഡബിള്‍സ് ടെന്നീസ് ടൂര്‍ണമെന്റ് ഡിസംബര്‍ 13 ബുധനാഴ്ച കര്‍ണാടക ലോണ്‍ ടെന്നീസ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ തുടങ്ങുന്നു.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒത്തു ചേര്‍ന്ന ഇന്ത്യയുടെ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് ജോഡി ടൂര്‍ണമെന്റിനെത്തുന്നുണ്ട്. ലോക ഒന്നാം നമ്പര്‍ വരെ എത്തി വഴിപിരിഞ്ഞ ഈ ജോഡി ഒളിമ്പിക്സിന് ആഴ്ചകള്‍ക്കു മുമ്പാണ് വീണ്ടും ചേര്‍ന്നത്. എന്നാല്‍ ഒളിമ്പിക്സില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
ടോപ് സീഡ് റിക്ക് ലീച്ച്-എലിസ് ഫെരേര ജോഡിയില്‍ നിന്നായിരിക്കും ഇന്ത്യന്‍ ജോഡി നേരിടുന്ന കടുത്ത മത്സരം. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്‍ എന്നും ആരവങ്ങളുയര്‍ത്തിയ ആസ്ത്രേലിയയുടെ വുഡീസ് സഖ്യം ഇത്തവണ ടൂര്‍ണമെന്റിനുണ്ടാവില്ല. മാര്‍ക്ക് വുഡ്ബ്രിഡ്ജും ടോഡ് വുഡ്ബ്രിഡ്ജും അന്താരാഷ്ട്ര മത്സരരംഗത്തു നിന്ന് വിരമിച്ചതിനാലാണിത്.












Click it and Unblock the Notifications