ഗാംഗുലിക്ക് സസ്പെന്‍ഷന്‍
രാജ്കോട്ട്: കാണ്‍പൂരില്‍ നടന്ന ഇന്ത്യാ-സിംബാബ്വെ ക്രിക്കറ്റ് മത്സരത്തിനിടയില്‍ അംപയറോട് മോശമായി പെരുമാറിയതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ഒരു കളിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.
ഐസിസി മാച്ച് റഫറി ബാറി ജെര്‍മന്‍ ആണ് ഡിസംബര്‍ 12 ചൊവാഴ്ച ഗാംഗുലിയുടെ സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 11 നും ജൂണ്‍ ഒന്നിനുമിടയില്‍ നടക്കുന്ന രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് കൂടി ഗാംഗുലിക്ക് ഒഴിഞ്ഞുനില്‍ക്കേണ്ടിവരുമെന്ന് ജെര്‍മന്‍ പറഞ്ഞു.
എല്‍ബിഡബ്ല്യുവിനുള്ള മൂന്ന് അപ്പീലുകള്‍ തള്ളിയതിനെ തുടര്‍ന്ന് മത്സരത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് ഗാംഗുലിക്ക് ശിക്ഷ വിധിച്ചത്.
ഗാംഗുലിയുടെ അഭാവത്തില്‍ ഡിസംബര്‍ 14 വ്യാഴാഴ്ച നടക്കുന്ന സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ നയിക്കും.












Click it and Unblock the Notifications