പേസ്-ഭൂപതി സഖ്യത്തിന് വിജയം
ബാംഗ്ലൂര്‍: ഗോള്‍ഡ് ഫ്ലേക്ക് എടിപി ലോക ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ജോഡിയായ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യത്തിന് വിജയം. പോള്‍ ഹാര്ഹ്യൂയിസും (ഹോളണ്ട്) സാണ്ഡണ് സ്റോളും (ആസ്ത്രേലിയ) ചേര്‍ന്നുള്ള സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5, 6-4.
കുറെക്കാലം ഒരുമിച്ചു കളിക്കാത്തതിന്റെ ആലസ്യമൊന്നും ഇന്ത്യന്‍ ജോഡിയില്‍ പ്രകടമായിരുന്നില്ല. ആദ്യ സെറ്റില്‍ അല്പം പരുങ്ങിയെങ്കിലും രണ്ടാം സെറ്റ് താരതമ്യേന എളുപ്പമായി തന്നെ അവര്‍ വിജയിച്ചു.
വിജയത്തോടെ തുടങ്ങാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു കളി ജയിച്ചു. ഇനിയും രണ്ടെണ്ണം കൂടി തീരാനുണ്ട്. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നത് എപ്പോഴും ഒരാനന്ദമാണ് - മത്സരശേഷം ലിയാണ്ടര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കാരന് പിയറ്റ് നോര്വലും അമേരിക്കക്കാരന് ഡോണ്‍ ജോണ്‍സണും തമ്മിലുള്ള സഖ്യമാണ് ഇനി ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളി. ഈ മത്സരം ഡിസംബര്‍ 14 വ്യാഴാഴ്ച നടക്കും.