ലോകചെസ് : ആനന്ദ് ഫൈനലില്‍
ദില്ലി: ലോകചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഫൈനലില്‍ പ്രവേശിച്ചു.
ഡ ിസംബര്‍ 15 വെള്ളിയാഴ്ച മൈക്കേല്‍ ആഡംസുമായുള്ള സെമിഫൈനലില്‍ നാലാം ഗെയിമും സമനിലയിലായതോടെയാണ് ആനന്ദ് ഫൈനലിലേക്ക് കടന്നത്. സെമിയില്‍ ആനന്ദ് ഒരു പോയിന്റിന്റെ നിര്‍ണ്ണായക ലീഡ് നേടി.രണ്ടാംഗെയിമില്‍ ആഡംസിനെതിരെ നേടിയ വീജയമാണ് ആനന്ദിനെ ഫൈനലിലെത്തിച്ചത്.
ഫൈനലില്‍ ആനന്ദ് സ്പെയിനിന്റെ അലക്സി ഷിറോവിനെ നേരിടും.ആറു മത്സരങ്ങളടങ്ങിയ ഫൈനല്‍ ഡിസംബര്‍ 20 മുതല്‍ 27 വരെ ഇറാനിലെ ടെഹ്റാനില്‍ നടക്കും.












Click it and Unblock the Notifications