ആനന്ദിന് വിജയം
ടെഹ്റാന്‍ : ഫിഡെ ലോകചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദിന് ആദ്യജയം.അലക്സിഷിറോവുമായുള്ള രണ്ടാം മത്സരത്തിലാണ് ആനന്ദ് വിജയിച്ചത്.
വെള്ളക്കരുക്കളുമായി റുയിലോപ്പസ് ഓപ്പണിംഗില്‍ കളിച്ച ആനന്ദ് 64നീക്കങ്ങള്‍ക്കുള്ളില്‍ ബോര്‍ഡില്‍ നിര്‍ണ്ണായക ആധിപത്യം സ്ഥാപിച്ചു.അതോടെ അലക്സിഷിറോവ് തോല്വി സമ്മതിക്കുകയായിരുന്നു.
ആറുമത്സരങ്ങളുള്ള ഫൈനലില്‍ ആനന്ദിന് ഇപ്പോള്‍ ഒരു പോയിന്റ് (1.5-.5) ലീഡായി.ആദ്യമത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു.












Click it and Unblock the Notifications