മില്ലെനിയം കപ്പ് സഹാരാ കപ്പ് ആയി
ദില്ലി: ജനവരി 10 ബുധനാഴ്ച മുതല്‍ തുടങ്ങുന്ന മില്ലെനിയം കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇനി സഹാരാ കപ്പ് എന്ന പേരില്‍ അറിയപ്പെടും. സഹാരാ ഇന്ത്യ പരിവാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതുകൊണ്ടാണ് ടൂര്‍ണമെന്റിന്റെ പേര് മാറ്റിയത്.
ഫുട്ബോളിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് സ്പോണ്‍സര്‍ ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സഹാരാ ഇന്ത്യ പരിവാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വന്ദന ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന വലിയ ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇതിന് ഫിഫയോടും എഐഎഫ്എഫിനോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു - ജനവരി മൂന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വന്ദന വ്യക്തമാക്കി.
എന്നാല്‍ ടൂര്‍ണമെന്റിന്റെ പേര് മാറ്റിയത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പേരുമാറ്റം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ആരും ഉണ്ടായിരുന്നില്ല. സ്റുഡിയോ 2001ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹെന്ന ജുനേജയും വന്ദനയുമാണ് ഈ വിവരം മാധ്യമപ്രതിനിധികളെ അറിയിച്ചത്.












Click it and Unblock the Notifications