ആസ്ത്രേലിയക്ക് തുടര്‍ച്ചയായ 15ാം വിജയം
സിഡ്നി: ടെസ്റ് ക്രിക്കറ്റില്‍ ആസ്ത്രേലിയയ്ക്ക് തുടര്‍ച്ചയായ 15ാം വിജയം. അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റില്‍ വെസ്റ് ഇന്‍ഡീസിന്റെ സ്റീവ് വോയുടെ സംഘം ആറു വിക്കറ്റിനു തോല്‍പിച്ചതോടെയാണ് ആസ്ത്രേലിയക്ക് ഈ ബഹുമതി ലഭിച്ചത്.
ഈ ജയത്തോടെ വെസ്റിന്‍ഡീസിനെതിരായ അഞ്ചു ടെസ്റ് പരമ്പരി ആസ്ത്രേലിയ 5-0ത്തിന് തൂത്തുവാരി.
173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ത്രേലിയ അഞ്ചാം ദിവസം നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തലേ ദിവസത്തെ സ്കോറായ രണ്ടു വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആസ്ത്രേലിയക്കു വേണ്ടി മൈക്കല്‍ സ്ലേറ്റര്‍ 86 റണ്‍സ് നേടി. ഒന്നാം ഇന്നിംഗ്സില്‍ 96 റണ്‍സ് നേടിയ സ്ലേറ്റര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തിയ ഗ്ലെന്‍ മക്ഗ്രാത്താണ് പ്ലെയര്‍ ഓഫ് ദി സീരീസ്.
ഒന്നാം ടെസ്റ് ഇന്നിംഗ്സിനും 126 റണ്‍സിനും, രണ്ടാം ടെസ്റ് ഇന്നിംഗ്സിനും 27 റണ്‍സിനും, മൂന്നാം ടെസ്റ് അഞ്ച് വിക്കറ്റിനും, നാലാം ടെസ്റ് 352 റണ്‍സിനുമാണ് ആസ്ത്രേലിയ വിജയിച്ചത്.
ആസ്ത്രേലിയ അടുത്ത ടെസ്റു മത്സരങ്ങള്‍ ഇന്ത്യക്കെതിരെയാണ്. ഫിബ്രവരിയിലാണ് ഇവരുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്.












Click it and Unblock the Notifications