സഹാരാ കപ്പ്: കൊച്ചിയിലെ മത്സര തീയതിയില്‍ മാറ്റം
കൊച്ചി: സഹാരാ കപ്പിനു വേണ്ടിയുള്ള മില്ലേനിയം സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇറാഖ് പിന്മാറിയതിനാല്‍ ടൂര്‍ണമെന്റ് ഫിക്സ്ചറില്‍ മാറ്റം.
മാറിയ ഫിക്സ്ചര്‍ അനുസരിച്ച് കൊച്ചിയിലെ ആദ്യമത്സരം ജനവരി പത്തില്‍ നിന്ന് പതിനൊന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റി. അന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ഉറുഗ്വെയും ഐസ്ലാന്‍ഡും മാറ്റുരയ്ക്കും. അന്നു തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഇന്തോനേഷ്യയെ നേരിടും.
ഇറാഖ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിന് ഒരു കാരണവും ബോധിപ്പിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞു.












Click it and Unblock the Notifications