ഉസ്ബെക്കിസ്ഥാന്‍ ബഹ്റിനെ തോല്പിച്ചു
കൊല്‍ക്കത്ത: സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാന് മിന്നുന്ന വിജയം. ജനവരി 12 വെള്ളിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഹ്റിനെ അവര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചു.
ഉസ്ബെക്കിസ്ഥാനു വേണ്ടി ബഹാദിര്‍ അനാമട്ടോവ്, ഒയ്ബെക്ക് ഉസ്മാന്‍ഖോദ്ജെവ് എന്നിവര്‍ രണ്ടു ഗോള്‍ വീതവും അലക്സി ഷ്ഡാനോവ് ഒരു ഗോളും നേടി. ആദ്യ മത്സരത്തില്‍ ജപ്പാനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ ഉസ്ബെക്കിസ്ഥാന്‍ ഈ ജയത്തോടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ നിലനിര്‍ത്തി.
ജപ്പാനെതിരായ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഉസ്ബെക്ക് ടീമംഗങ്ങള്‍ കളത്തിലിറങ്ങിയത്. ആദ്യ പകുതിയുടെ 15 ാം മിനിറ്റില്‍ തന്നെ ബഹാദിറിലൂടെ മുന്നിലെത്തിയ അവര്‍ പിന്നീട് തിരിഞ്ഞു നോക്കിയതേ ഇല്ല. 26, 52, 66, 89 മിനിറ്റുകളില്‍ ഉസ്ബെക്കിസ്ഥാന്‍ വീണ്ടും ബഹ്റിന്റെ വല കുലുക്കി. ഇടവേള സമയത്ത് വിജയികള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു.












Click it and Unblock the Notifications