അസറിന്റെ ആരോപണങ്ങള്‍ സിബിഐ തള്ളുന്നു
ദില്ലി: മുംബൈ ക്രിക്കറ്റര്‍മാരുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്ന അസഹ്റുദ്ദിന്റെ ആരോപണങ്ങള്‍ സിബിഐ അധികൃതര്‍ പുച്ഛിച്ചു തള്ളി.
കോഴ വിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് ഇതെല്ലാം അന്വേഷിച്ചിരുന്നുവെന്ന് പ്രത്യേക സിബിഐ ഡയറക്ടര്‍ ജി.ആചാരി ജനവരി 15 തിങ്കളാഴ്ച അറിയിച്ചു.
മുംബൈ ക്രിക്കറ്റര്‍മാരെ കുറിച്ച് അന്വേഷിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഗവാസ്ക്കറെയും രവിശാസ്ത്രിയെയും വിനോദ് കാംബ്ലിയെയും പേരെടുത്ത് പറയാതെ സിബിഐ അധികൃതര്‍ വെളിപ്പെടുത്തി.
അധോലോകവും ക്രിക്കറ്റ് വാതുവയ്പ്പുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ ഡയറക്ടര്‍ ആര്‍.കെ.രാഘവന്‍ അറിയിച്ചു. ആദായ നികുതി വകുപ്പ് നടത്തിയ ചില അന്വേഷണങ്ങള്‍ കൂടി പുറത്ത് വന്നാല്‍ അന്വേഷണം ഇനിയും എത്രമാത്രം വിപുലമാവുമെന്ന് പറയാന്‍ സാധിക്കുമെന്ന് രാഘവന്‍ വ്യക്തമാക്കി.












Click it and Unblock the Notifications