Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജീവ് ചാവ്ലയെ ലണ്ടനില്‍ ചോദ്യം ചെയ്തേക്കും

ദില്ലി: ക്രിക്കറ്റ് കോഴവിവാദത്തിലെ പ്രധാനവാതുവെപ്പുകാരനായ സഞ്ജീവ് ചാവ്ലയെ ദില്ലി പൊലീസ് ഉടന്‍തന്നെ ലണ്ടനില്‍ ചോദ്യം ചെയ്തേക്കും. കഴിഞ്ഞ മാസം സ്കോട്ട്ലാന്റ് യാര്‍ഡ് പൊലീസ് അറസ്റു ചെയ്ത ചാവ്ല ജാമ്യമെടുത്ത ശേഷം ഇപ്പോള്‍ ലണ്ടനില്‍ത്തന്നെയാണ്.

ചാവ്ലയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ദില്ലി പൊലീസ് നേരത്തെ എടുത്തിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള അനുകൂലമായ മറുപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വാതുവെപ്പിനെയും കോഴയെയും ക്രിക്കറ്റില്‍ നിന്നും ഉന്മൂലനം ചെയ്യണമെന്ന സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ ദൃഢതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് ഉടന്‍ അനുമതി കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്.

വാതുവെപ്പ് ഇന്ത്യന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും ഇനി ആരും ഇത്തരത്തിലൊരു പ്രവൃത്തിയിലേര്‍പ്പെടാത്ത തരത്തില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി. ഒത്തുകളി നടത്തിയ സിംഗപ്പൂര്‍ ഫുട്ബോള്‍ കളിക്കാരെ ജയിലിലയച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം ചാവ്ലയെ അറസ്റു ചെയ്തതു സംബന്ധിച്ച് സ്കോട്ട്ലാന്റ് യാര്‍ഡ് മൗനം പാലിച്ചത് ദില്ലി പൊലീസിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അവര്‍ അടുത്തിടെ ദില്ലി സന്ദര്‍ശിച്ചിരുന്നെങ്കിലും ചാവ്ലയെക്കുറിച്ചുള്ള വിവരമൊന്നും വെളിപ്പെടുത്തിയിരുന്നില്ല. കൂടാതെ ചാവ്ലയ്ക്കെതിരെ ചെറിയ കുറ്റങ്ങള്‍ ചുമത്തുക വഴി യാര്‍ഡ് പൊലീസ് ചാവ്ലയ്ക്ക് ലണ്ടനില്‍ തന്നെ കഴിയാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണന്നും ദില്ലി പൊലീസ് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+