സഹാരാ കപ്പ്: ബഹറിന്‍ പുറത്ത്
കൊല്‍ക്കത്ത: ലാറ്റിന്‍ അമേരിക്കന്‍ ശക്തിയായ ചിലിയോട് തോറ്റ് ബഹറിന്‍ സഹാരാ കപ്പില്‍ നിന്ന് പുറത്തായി. ജനവരി 15 തിങ്കളാഴ്ച സാള്‍ട്ട്ലേക്ക് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 0- 2 എന്ന നിലയിലാണ് ബഹറിന്‍ തോറ്റത്.
ഒന്നാം പകുതിയുടെ 28ാം മിനിട്ടില്‍ സ്റാര്‍ ചിലിയുടെ സ്റാര്‍ സ്ട്രൈക്കര്‍ ഹെക്ടര്‍ താപിയയാണ് ആദ്യമായി ബഹറിന്‍ വല കുലുക്കിയത്. കളിയുടെ 80ാം മിനിട്ടില്‍ റോഡ്രിഗോ ന്യൂനസ് നല്കിയ ഹെഡ്ഡര്‍ പാസ് പിടിച്ചെടുത്ത് പോസ്റിലേക്ക് നിറയൊഴിച്ച മാര്‍ട്ടല്‍ ഫെര്‍ണാണ്ടോ രണ്ടാമത്തെ ഗോള്‍ നേടി.
ബഹറിനെ തോല്പിച്ചതോടെ ചിലിയുടെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ചിലി നാലാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റു വീതം നേടിയ ജപ്പാനും ഉസ്ബെക്കിസ്ഥാനും പിന്നില്‍ നാലാം സ്ഥാനത്തുള്ള ബഹറിന് പോയിന്റൊന്നുമില്ല.
ലീഗ് റൗണ്ടില്‍ ചിലിക്ക് ഇനി ഉസ്ബെക്കിസ്ഥാനുമായി മാത്രമെ മത്സരമുള്ളൂ. ബഹറിന്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ജപ്പാനെ നേരിടും.












Click it and Unblock the Notifications