Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ഹറിന്റെ ഫോണ്‍വിളി അന്വേഷിക്കുന്നു

രാജ്കോട്ട: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും രാജ്കോട്ടില്‍ വെച്ച് ടെലിഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്കോട്ട് പൊലീസ് മുംബൈയിലേക്ക്.

രാജ്കോട്ട് പൊലീസ് മുംബൈയിലേക്ക് പോകുന്ന കാര്യം രാജ്കോട്ട് പൊലീസ് കമ്മീഷണര്‍ സുധീര്‍ സിന്‍ഹ ശരിവെച്ചു. 1996ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ഏകദിനക്രിക്കറ്റിനുവേണ്ടി രാജ്കോട്ടില്‍ എത്തിയ അസ്ഹറും ജഡേജയും ഹോട്ടല്‍ സില്‍വര്‍ പാലസില്‍ വെച്ച് പുറത്തുള്ളവരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അസ്ഹര്‍ ബന്ധപ്പെട്ട ആറു പേരുടെ ഫോണ്‍നമ്പറുകളും പേരുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ജഡേജ ചെയ്ത ഫോണുകളില്‍ മിക്കവയും വീട്ടിലേക്കായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ക്രിക്കറ്റ് ആരാധകനായ സഞ്ജയ് വ്യാസ് എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് രാജ്കോട്ട് പൊലീസ് അന്വേഷണം നടത്തുന്നത്. 96ലെ രാജ്കോട്ട് ഏകദിനം ഒത്തുകളിയായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തന്നെപ്പോലുള്ള ഒട്ടേറെ ക്രിക്കറ്റ് ആരാധകര്‍ വഞ്ചിക്കപ്പെട്ടുവെന്ന് വ്യാസ് പരാതിയില്‍ ആരോപിച്ചിരുന്നു.

സിബിഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാജ്കോട്ട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സിബിഐയില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സുധീര്‍ സിന്‍ഹ പറഞ്ഞു.

എന്നാല്‍ മുംബൈ അന്വേഷണത്തെക്കുറിച്ച് രാജ്കോട്ട് പൊലീസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+