ആനന്ദ്-കാസ്പറോവ് മത്സരം സമനിലയില്‍
വിക് അന്‍സി: നെതര്‍ലാന്റ്സില്‍ നടക്കുന്ന കോറസ് ചെസ് ടൂര്‍ണ്ണമെന്റില്‍ വിശ്വനാഥന്‍ ആനന്ദും റഷ്യയുടെ ഗാരി കാസ്പറോവുമായുള്ള മത്സരം സമനിലയിലായി.
ഈ ടൂര്‍ണ്ണമെന്റിലെ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മത്സരമായിരുന്നു ഇത്.ഇപ്പോഴും ലോകചെസില്‍ റേറ്റിങ്ങില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന കാസ്പറോവും ഈയിടെ ഫിഡെ ലോകചെസ് കിരീടം നേടിയ ആനന്ദും തമ്മിലുള്ള മത്സരം.
37 നീക്കങ്ങള്‍ക്കൊടുവില്‍ കാസ്പറോവിന്റെ സമനിലയ്ക്കുവേണ്ടിയുള്ള നിര്‍ദ്ദേശത്തിന് ആനന്ദ് വഴങ്ങുകയായിരുന്നു.ആനന്ദിനു വിജയം നേടാവുന്ന ഗെയിമായിരുന്നു അതെന്ന് വിദഗ്ധര്‍ പറയുന്നു.
രണ്ടു ഘട്ടങ്ങളില്‍ ആനന്ദിനു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു.എന്നാല്‍ അതു മുതലാക്കാനായില്ല.
ഇപ്പോള്‍ കാസ്പറോവും അലക്സാണ്ടര്‍ മൊറോസൊവിച്ചും ടൂര്‍ണ്ണമെന്റില്‍ രണ്ടര പോയിന്റ് വീതം നേടി മുന്നിട്ടുനില്ക്കുകയാണ്.തൊട്ടു പിറകില്‍ രണ്ടു പോയിന്റു വീതം നേടി വ്ലാഡിമിര്‍ ക്രാംനിക്കും ആനന്ദും ഉണ്ട്.












Click it and Unblock the Notifications