ഉസ്ബെക്കിസ്ഥാനെ തകര്‍ത്ത് ചിലി ക്വാര്‍ട്ടറില്‍
കൊല്‍ക്കത്ത: ഇഞ്ചോടിഞ്ച് പോരാടിയ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ചിലി സഹാരാ മില്ലേനിയം സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
ജനവരി 17 ബുധനാഴ്ച നടന്ന മത്സരത്തില്‍ ചിലിക്കു വേണ്ടി മാര്‍കോ വിലാസെക്കായും പകരക്കാരനായി ഇറങ്ങിയ സെബാസ്റ്യന്‍ ഗോണ്‍സാലെസും ഗോളുകള്‍ നേടി. 40ാം മിനിറ്റിലും 85ാം മിനിറ്റിലുമാണ് ഉസ്ബെക്കിസ്ഥാന്റെ വല കുലുങ്ങിയത്.
നാലാം ഗ്രൂപ്പിലെ എല്ലാ പ്രാഥമിക മത്സരങ്ങളും ജയിച്ചാണ് ചിലി ക്വാര്‍ട്ടറിലെത്തിയത്. മൂന്നു മത്സരങ്ങളില്‍ നിന്നായി അവര്‍ക്ക് ഒമ്പത് പോയിന്റുണ്ട്. ഉസ്ബെക്കിസ്ഥാനും ജപ്പാനും മൂന്നു പോയിന്റുകളാണുള്ളത്. ബുധനാഴ്ച തന്നെ നടക്കുന്ന ജപ്പാനും ബഹ്റിനും തമ്മിലുള്ള മത്സരം ഗ്രൂപ്പിലെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ടീമിനെ നിശ്ചയിക്കും. ബഹ്റിന് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല.
കൊച്ചിയില്‍ നടക്കുന്ന ഒന്നാം ഗ്രൂപ്പ് മത്സരങ്ങളിലെ രണ്ടാം സ്ഥാനക്കാരായ ഐസ്ലാന്റിനെയാണ് ചിലി ക്വാര്‍ട്ടറില്‍ നേരിടുക. ജനവരി 20 ശനിയാഴ്ച കൊല്‍ക്കത്തയിലാണ് മത്സരം.












Click it and Unblock the Notifications